Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Azhutha Block

Idukki

ഇ​എ​സ്എ വി​ജ്ഞാ​പ​നം: ഗ്രാ​മ​സ​ഭ​ക​ൾ​ക്ക് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പി​ന്തു​ണ

കു​മ​ളി: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​വു​മാ​യി (ഇ​എ​സ്എ) ബ​ന്ധ​പ്പെ​ട്ട ഏ​ഴാ​മ​ത്തെ കേ​ന്ദ്ര ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ശാ​സ്ത്രീ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​നെ​തി​രേ ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ടി​യ​ന്ത​ര സ്പെ​ഷ്യ​ൽ പൊ​തു ഗ്രാ​മ​സ​ഭ​ക​ൾ​ക്ക് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്തോ​ഷ് പ​ണി​ക്ക​ർ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഷ​യം സം​ബ​ന്ധി​ച്ച് പ്ര​മേ​യം പാ​സാ​ക്കി 25ന് ​ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് കൈ​മാ​റു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വി​ല്ലേ​ജു​ക​ളു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​തു​കൊ​ണ്ടു മാ​ത്രം ആ ​പ്ര​ദേ​ശം മു​ഴു​വ​ൻ ഇ​എ​സ്എ ആ​ക്കി മാ​റ്റ​രു​ത്. വി​സ്തൃ​തി സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം നീ​ക്ക​ണ​മെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ആ​വ​ശ്യ​പ്പെ​ടു​ന്നു. 2024 ന​വം​ബ​ർ ര​ണ്ടി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നു ന​ൽ​കി​യ പു​തു​ക്കി​യ ശി​പാ​ർ​ശ​യി​ൽ 98 വി​ല്ലേ​ജു​ക​ളി​ലെ 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ശു​ദ്ധ​മാ​യ വ​ന​മേ​ഖ​ല മാ​ത്രം ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും വ​ന​മേ​ഖ​ല​യ​ല്ലാ​ത്ത ഏ​ല കൃ​ഷി സം​വ​ര​ണ പ്ര​ദേ​ശ​ത്തെ 23 വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഈ ​ന്യാ​യ​മാ​യ ശാ​സ്ത്രീ​യ നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​യ​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കു​മെ​ന്നു ബി​ന്ദു സ​ന്തോ​ഷ് പ​ണി​ക്ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up